തിരുവനന്തപുരം: ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉപയോഗശൂന്യമായി കിടക്കുന്നു. ആവശ്യകതയും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്താതെ വാങ്ങിക്കൂട്ടിയ ഉപകരണങ്ങളാണ് വെറുതെ കിടന്ന് നശിക്കുന്നത്. ......
തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ സീമാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവച്ചു. ......
തിരുവനന്തപുരം: കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) അതിയന്നൂർ സ്വദേശി ധനീഷ് കുമാർ (39) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ......
കൊച്ചി: കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ വീണ്ടും അറസ്റ്റിൽ. ഇന്ദു മേനോൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി.......
തിരുവനന്തപുരം: വിറ്റുവരവ് പരിധി പരിഗണിക്കാതെ എല്ലാ ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർക്കും ഇ-ഇൻവോയ്സ് നിർബന്ധമാക്കണമെന്ന് കേരളം. ജിഎസ്ടി കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം:മാസപ്പടി വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി.......
കേരളത്തിൽ ഭരണമാറ്റത്തിന് വഴിതെളിച്ചത് അതിശക്തമായ ജനവികാരമാണെന്നും, ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ ആഞ്ഞൊഴുക്ക് പ്രകടമായിരുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇടതുമുന്നണി പോലും ഭരണമാറ്റത്തിന് കാരണം എസ്.ഐ.ആർ (SIR) ആണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണമാറ്റത്തിന് കാരണം ജനവികാരമാണെന്നും, എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് അനുകൂലമായ ശക്തമായ ജനഹിതമാണ് പ്രകടമായതെന്നും മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ചു. മുന്നണിയിലും സർക്കാരിലും എല്ലാവരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വസ്തുതാപരമാണ്.
അടൂർപ്രകാശിന്റെ പരാതി സംബന്ധിച്ച് എ.ഐ.സി.സി ഉചിതമായ തീരുമാനങ്ങളും ആലോചനകളും നടത്തും.
അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ഇപ്പോൾ രാജ്യവ്യാപകമായി അതിശക്തമായ സമരമുഖത്താണ്. ......
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എട്ട് ആഴ്ചയ്ക്കകം ജില്ലാ മൃഗച്ചന്ത നിരീക്ഷണ സമിതികൾ രൂപീകരിച്ചില്ലെങ്കിൽ എല്ലാ കന്നുകാലി ചന്തകളും പൂട്ടാൻ ഉത്തരവിടുമെന്ന് കേരള ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി. എം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ആറു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ......
കൊച്ചി: സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കാനായില്ലെന്ന് കണ്ടെത്തി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിൽ നിന്ന് പ്രതിയെ കേരള ഹൈക്കോടതി വിട്ടയച്ചു.
ചാലക്കുടി ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ചുമത്തുകയും തൃശൂർ അഡീഷണൽ സെഷൻസ് കോടതി-III ശരിവെയ്ക്കുകയും ചെയ്ത ശിക്ഷാവിധിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ രാജേന്ദ്രന്റെ ക്രിമിനൽ റിവിഷൻ ഹർജി അനുവദിച്ചുകൊണ്ട് റദ്ദാക്കിയത്.
പഞ്ചായത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ പ്രതി കൈമുട്ട് കൊണ്ട് ഇടിച്ചു എന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. ഈ കേസിൽ പ്രതിക്ക് ഒരു മാസം ലളിതമായ തടവും 1,000 രൂപ പിഴയുമാണ് കീഴ്ക്കോടതികൾ വിധിച്ചിരുന്നത്.
പ്രവൃത്തിയുടെ സ്വഭാവവും ചുറ്റുളള സാഹചര്യങ്ങളും വിലയിരുത്തിയാണ് ഉദ്ദേശ്യം കണ്ടെത്തേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ......